പയ്യന്നൂർ: ദുരൂഹ സാഹചര്യത്തിൽ കൊറ്റിയിലെ വയോധികയുടെ മൃതദേഹം വീട്ടുപറമ്പിന് സമീപത്തെ ഉപയോഗശൂന്യമായകിണറ്റിൽ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിൽകണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസന്വേഷണ ചുമതല. 2024 നവംബർ ഒന്നിന് രാവിലെ 11.30 മണിയോടെയാണ് പയ്യന്നൂർ കൊറ്റി വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ സുരഭി ഹൗസിൽ സുലോചനയെ (76) കാണാതായത്.തുടർന്ന് ബന്ധുക്കളും നാട്ടുകാരം നടത്തിയ തെരച്ചലിൽ വൈകുന്നേരം 5.30 മണിയോടെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ മൃതദേഹത്തിൽ വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയിട്ടും ലോക്കൽ പോലീസിന് മരണത്തിലെ ദുരൂഹത നീക്കാനോ ആഭരണങ്ങൾ കണ്ടെത്താനോ സാധിച്ചില്ല. ഈ സാഹചര്യത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി പയ്യന്നൂർ ഡിവൈ.എസ്പി. യുടെ നേതൃത്വത്തിൽ നിയോഗിച്ച പ്രത്യേക സംഘത്തിനു കേസ് അന്വേഷണം കൈമാറി.എങ്ങുമെത്താതെ നിലച്ചതോടെയാണ് അധികൃതർ കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവം ദിവസം വയോധിക ധരിച്ചിരുന്ന അഞ്ച് പവനോളം വരുന്ന ആഭരണങ്ങൾ മൃതദേഹത്തിൽ കാണാതിരുന്നതിനെ തുടർന്ന് മരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിലുയർന്ന സംശയങ്ങൾ കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസിനും ചില സൂചനകൾ ലഭിച്ചിരുന്നു. പിന്നീട് കാര്യങ്ങൾ മന്ദഗതിയിലാകുകയായിരുന്നു.
ധരിച്ചിരുന്ന ആഭരണങ്ങൾ മൃതദേഹത്തിൽ കാണാതിരുന്നതും ചെരുപ്പുകൾ കിണറ്റിന് സമീപത്ത് നിന്നും ഇരുപതോളം മീറ്റർ അകലെ വ്യത്യസ്തതയി ടങ്ങളിൽ കാണപ്പെട്ടതും ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണർന്നതോടെ വയോധിക ധരിച്ചിരുന്ന ആഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താനായില്ല. സംശയ ദൂരീകരണത്തിനായി മൃതദേഹം കാണപ്പെട്ട കിണറ്റിലെ വെള്ളം വറ്റിച്ച് പയ്യന്നൂർ പോലീസ്പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താനായില്ല.


വിരലിൽ ഊരിയെടുക്കാനാകാതെ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നത് പോലീസിനും സംശയത്തിനിട നൽകി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലരേയും ചോദ്യം ചെയ്തിട്ടും വിശേഷമൊന്നുമുണ്ടായില്ല. ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ എസ്.ഐയായിരുന്നു പിന്നെ റൂറൽ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ നിലച്ച സാഹചര്യത്തിലാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് സംബന്ധിച്ച ഫയലുകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു വരികയാണ്.
Case of body of elderly woman found in disused well in Kotti: Crime Branch has started investigation